17/10/2013
കില്‍ത്താന്‍ : ദ്വീപിലെ ആദ്യ സിവില്‍ സ്റ്റേഷന്‍ കില്‍ത്താന്‍ ദ്വീപിലെ സബ് ഇന്സ്പെക്ടറുടെ ഔദ്യോഗിക വസതിക്ക് പിന്‍വശത്ത് ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ളാ സഈദ് ശിലാകര്‍മം നിര്വ്വഹിച്ചു. അഡ്വ.ഹംദുള്ളാ സഈദിന്‍റെ എം.പി ലാഡ് ഫണ്ടില്‍ നിന്നുള്ള 6കോടിയുടെ ബൃഹത്തായ പദ്ധതിയില്‍ നിന്നുള്ളതാണിത് . കില്‍ത്താന്‍ ദ്വീപ് ചെയര്‍പേഴ്സണ്‍ ശ്രി.എന്‍ കോയാ ഹാജിയുടെ സാന്നിധ്യത്തില്‍ സിവില്‍ സ്റ്റേഷന്‍റെ ശിലാകര്‍മം എം.പി നിര്‍വ്വഹിച്ചു.ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
No comments:
Post a Comment