കലോല്സവം കര്ശന ഉപാധികളോടെ നടത്താന് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

14/11/2013


കവരത്തി: ആന്ത്രോത്തില്‍ വിദ്യാര്ത്ഥിനികളേയും അധ്യാപികമാരേയും അപമാനിച്ച സാഹചര്യത്തില്‍ ഡിസംബറില്‍ അമിനിയില്‍ കൊടിയേറേണ്ട കലോല്സവം കൂടുതല്‍ ഉത്തരവാദിത്വത്തോടേയും സുരക്ഷയോടേയും നടത്തേണ്ടതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികള്ക്ക് പോലീസ് സുരക്ഷയും കനത്ത നിരീക്ഷണവും ഏര്പ്പെടുത്താന്‍ പോലീസിന് നിര്ദ്ദേശം നല്കി. മറ്റു നിര്ദ്ദേശങ്ങള്‍ ചുവടെ:-


1. കുട്ടികള്ക്ക് പ്രത്യേകിച്ച് വിദ്യാര്ത്ഥിനികള്ക്ക് 24 മണിക്കൂര് പോലീസ് സുരക്ഷ.
2. വേദിയില്‍ നടത്തേണ്ട പരിപാടികള്‍ ലക്ഷദ്വീപിന്‍റെ തനത് സംസ്കാരത്തിനും മതപരമായ കാഴ്ച്ചപ്പാടുകള്ക്കും വിഘ്നം വരുന്നതാവരുത് എന്ന് അതാത് ദ്വീപുകളിലെ പ്രിന്സിപ്പാള്മാര് ഉറപ്പ് വരുത്തണം.
3. മല്സരാര്ത്ഥികള്‍ സഭ്യമായ വസ്ത്രധാരണം പാലിക്കണം. ലക്ഷദ്വീപിന്‍റെ പ്രാദേശിക സംസ്കാരത്തിനും മതപരമായ കാഴ്ചപ്പാടുകള്ക്കും വിരുദ്ധമായ അമാന്യ വസ്ത്രങ്ങള്‍ ഒഴിവാക്കണം.
4. മല്സരാര്ത്ഥികളുടെ അകമ്പടിയായി അയക്കേണ്ടത് സല്സ്വഭാവികളായ അദ്ധ്യാപകരേയും നോണ് ടീച്ചിങ്ങ് സ്റ്റാഫിനേയും ആയിരിക്കണം.
5. അമിനി സ്കൂള്‍ ഭാരവാഹികള്‍ പോലീസിനെ സഹായിക്കാനായി NCC, Scout അംഗങ്ങളെ നിയമിക്കാവുന്നതാണ്.
6. കലോല്സവ സമയങ്ങളില്‍ പുറത്ത് നിന്നുള്ളവരെ യാതൊരു കാരണവശാലും കലോല്സവ സ്ഥലങ്ങളില്‍ അനുവദിക്കരുത്.

ഈ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികള്ക്കും രക്ഷിതാക്കള്ക്കും അറിവ് നല്കാനും അതുവഴി അവരുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കാനും ഉത്തരവില്‍ പറയുന്നു.

( കടപ്പാട് :- ദ്വീപ് ഡയറി )

No comments: