26/10/2013
ആന്ത്രോത്ത് :- ആന്ത്രോത്ത് ദ്വീപില്‍ നിന്ന് ഏകദേശം 7 മൈല്‍ നോട്ടിക്കലകലെ ആന്ത്രോത്ത് സ്വദേശിയായ കാസിമിന്‍റെ M.V മഡോണ എന്ന ഉരു അര്‍ദ്ധരാത്രി ഏതാണ്ട് 2:30 മണിയോടെ കടല്‍ന്നെടുവില്‍വെച്ച് മുങ്ങുകയായിരുന്നു. 5 ജീവനക്കാരായിരുന്നു ഉരുവില്‍ ഉണ്ടായിരുന്നത്. ഇവരില്‍നിന്നും 2 പേരെ രക്ഷപെടുത്തി.മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഏതാണ്ട് രാത്രി 1 മണിയോടെ ആന്ത്രോത്തിലെത്തേണ്ട ഉരു എത്താന്‍ വൈകിയതിനെ തുടര്‍ന്നുള്ള അനേഷണത്തിലാണ് ഉരു അപകടത്തില്‍പ്പെട്ട വിവരം നാട്ടുക്കാര്‍ അറിയുന്നത്. അര്‍ദ്ധരാത്രിയുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുക്കാര്‍ ആരോപികുന്നു. ആന്ത്രോത്ത് ദ്വീപിലെ മത്സ്യബന്ധന തൊഴിലാളികളാണ് അപകടത്തില്‍പെട്ട 2 തൊഴിലാളികളെ രക്ഷപെടുത്തിയത്.ഉരുവിലുണ്ടായിരുന്ന തോണിയില്‍നിന്നാണ് ഇവരെ കണ്ടത്തിയത്. നാട്ടുക്കാരും Coast Guard-ഉം മറ്റുള്ളവര്‍ക്ക്വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
No comments:
Post a Comment