സ്കൂള്‍ കുളിമുറിയില്‍ ഒളിക്യാമറ..! ആന്ത്രോത്ത് സ്വദേശി അറസ്റ്റില്‍

26/10/2013


ആന്ത്രോത്ത് :- M.G.S.S.S ആന്ത്രോത്ത് ഹൈസ്ക്കൂളില്‍ ലേബറായി ജോലിയ്യുന്ന റഫീക്ക് (റാവുത്തര്‍) എന്ന വെക്തിയില്‍ നിന്നും സ്ക്കൂള്‍ കുളിമുറിയിലെ വിദ്യാര്‍ത്ഥിനികളുടെയും ടീച്ചേയ്സിന്‍റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞവര്‍ഷം ആന്ത്രോത്ത് ദ്വീപില്‍ വെച്ച് നടന്ന 2nd U.T.Level സ്ക്കൂള്‍ കലോത്സവത്തിന്‍റെ സമയത്താണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ക്കൂള്‍ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു ഇയാള്‍. ഇന്നേ വരെ ഇക്കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ലാ.അടുത്തിടെ ഇയ്യാളില്‍ നിന്നും ഈ ക്ലിപ്പുകള്‍ പുറത്തായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.ഇയ്യാളില്‍ നിന്നും ഇത്തരം ക്ലിപ്പുകള്‍ ഉള്‍പെടുന്ന 4 ലോളം മെമ്മറിക്കാര്‍ഡുകള്‍ പോലീസ് പിടിചെടുത്തു. വിദ്യാര്‍ത്ഥിനികളുടെയും ടീച്ചേസിന്‍റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത് പുറത്തായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ കനത്ത പ്രതിഷേധം നടത്തി.ഇയ്യാൾകെതിരെയുള്ള മുദ്രാവാക്യങ്ങളും പരസ്യപത്രങ്ങളുമായി(placard) വിദ്യാര്‍ത്ഥികള്‍ സംഗം ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇയ്യാള്‍കെതിരെ നടപടിയാവശ്യപെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. സമരത്തെ തുടര്‍ന്ന് സ്കൂള്‍ ഇന്നത്തേക്ക് അടച്ചു.

ഈവര്‍ഷത്തെ സ്കൂള്‍ സാഹിത്യ സമാജത്തിന്‍റെ ഉത്ഘാടനം നടത്താന്‍ തീരുമാനിച്ചതായിരുന്നു ഇന്ന്. ഈ പ്രശ്നത്തെ ചൊല്ലി ഇത് മാറ്റി വെക്കേണ്ടി വന്നു. വിവിധ കലാപരുപാടികളില്‍ പങ്കെടുക്കാനായി എത്തിചേര്‍ന്ന വിദ്യാര്‍ത്തികളും ഇത് വീക്ഷിക്കാനെത്തിയ വിദ്യാര്‍ത്തികള്‍ക്കും നിരാഷരായി മടങ്ങേണ്ടിവന്നു.

No comments: