ആന്ത്രോത്ത് ദ്വീപ് ഇരുട്ടിലേക്ക്..!

8/11/2013


ആന്ത്രോത്ത് :- ആന്ത്രോത്ത് ദ്വീപ് പവര്‍ഹൗസിലെ വൈദ്യുത ഉല്‍പാദന യന്ത്രത്തിന്‍റെ തകരാറ് മൂലം നാട്ടുകാര്‍ ദുരിന്തത്തില്‍. വൈദ്യുത നിലയത്തിലെ ഒരു മെഷീന്‍റെ തകരാറ് മൂലം ആന്ത്രോത്ത് ദ്വീപില്‍ നിശ്ചിത സമയങ്ങളില്‍ പലഭാഗങ്ങളിലായി വൈദ്യുത വിതരണം തടസ്സപ്പെടുന്നു.

2013 ജനുവരിയില്‍ പുതുതായി സ്ഥാപിച്ച ജനറേറ്ററിന്‍റെ പാരനല്‍ ഓപറേഷന്‍ സിസ്റ്റം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി നാളെ (9/11/2013) രാവിലെ 9 മണി മുതല്‍ ഒരാഴ്ച്ചക്കാലത്തേക്ക് ചില സമയങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുത വിതരണ തടസ്സം നേരിടേണ്ടിവരുമെന്നും ആയതിനാല്‍ എല്ലാ ഉപഭോക്താക്കളും ഞങ്ങളോട് സഹകരിക്കണമെന്നും ആന്ത്രോത്ത് എലക്ട്രിക്കല്‍ A.E അറീയിച്ചു.

No comments: