മൂന്നാമത് ദ്വീപ്തല സ്ക്കൂള്‍ കലോത്സവം അമിനിയില്‍

8/11/2013


കവരത്തി :- 2013-2014 അദ്യായന വര്‍ഷത്തെ ദ്വീപ്തല സ്ക്കൂള്‍ കലോത്സവം അടുത്ത മാസം (December) രണ്ടാം വാരം അമിനി ദ്വീപില്‍വെച്ച് നടത്താന്‍ തീരുമാനിച്ചു. മൂന്നാമത് ദ്വീപ്തല സ്ക്കൂള്‍ കലോത്സവമാണ് അമിനി ദ്വീപില്‍ അരങ്ങേറാന്‍ പോവുന്നത്. ആദ്യ കലോത്സവം തലസ്ഥാനമായ കവരത്തിയിലും രണ്ടാമത് ആന്ത്രോത്ത് ദ്വീപിലുമായിരുന്നു.

വിവിധ ദ്വീപുകളിലും മൂന്നാമത് കലോത്സവത്തിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച്കഴിഞ്ഞു. വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പരുപാടികള്‍ നടത്തുന്നത്. ആദ്യ വിഭാഗത്തില്‍ 5 - 8 ക്ലാസ് വിദ്യാര്‍ഥികളും രണ്ടാം വിഭാഗത്തില്‍ 9 , 10 ക്ലാസ് വിദ്യാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ 11 , 12 ക്ലാസ് വിദ്യാര്‍ഥികളും ഉള്‍പെടുന്നു.

കഴിഞ്ഞ കലോത്സവ സമയത്ത് ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലെ ഒരു ജീവനക്കാരന്‍ ഒളിക്ക്യാമറ വെച്ച് വിദ്യാര്‍ഥികളുടെയും അദ്ധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ പകര്ത്തിയ സംഭവത്തത്തെ തുടര്‍ന്ന് ദ്വീപ് നിവാസികള്‍ കലോത്സവം നടത്താന്‍ അനുവദിക്കില്ലന്നും പിന്നീട് അമിനി ദ്വീപില്‍വെച്ച് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

No comments: