പൊള്ളുന്ന യാത്രാദുരിതം..

ഇന്ന് ക്യൂവിലാണ്.,നാളെ ടിക്കറ്റ്‌.,മറ്റന്നാള്‍ കപ്പല്‍..

ബേപ്പൂര്‍ : മറ്റന്നാളത്തെ ടിക്കറ്റ്‌നു വേണ്ടി യാത്രക്കാര്‍ ഇന്ന് ക്യൂ നില്‍ക്കുന്നു. സ്വയം കഷ്ടപ്പെടുത്തുന്ന ദ്വീപുകാരെയാണ് നാം കാണുന്നത്.ഒരു ചായ കുടിക്കാന്‍ പോകുമ്പോഴും നിന്ന സ്ഥലത്ത് അടയാളം വെച്ചിട്ട് പോകുന്ന യാത്രാ ദുരിതം. എന്തിന് പെണ്ണുങ്ങളും പൊരിയുന്ന വെയിലിലും രാത്രിയുടെ ആരാമത്തിലും ക്യൂ നില്‍ക്കണം.. കപ്പലില്‍ കയറാനുള്ള ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗസ്ഥന്‍റെ കയ്യില്‍ കൊടുത്തപ്പോള്‍ കീറി എറിഞ്ഞത്രേ..
   ലോകം മെട്രോ ട്രെയിനിന്‍റെയും എയര്‍കണ്ടീഷന്‍റെയും യുഗത്തില്‍ ജീവിക്കുമ്പോള്‍ പാവം ദ്വീപുകാര്‍ വെയിലത്ത്‌.... ആന്ത്രോത്തിലേക്ക് പുറപ്പെടുന്ന M.V.PARALI , M.V.VALIYAPANI എന്നീ വെസ്സല്‍ ടിക്കറ്റിനു വേണ്ടിയാണ് ക്യൂ നില്‍ക്കുന്നത്‌... ഒരു മാസം മുമ്പ്‌ കപ്പലുകളുടെ ടിക്കറ്റ്‌ കൊടുത്തു തുടങ്ങിയതിനാല്‍ വെക്കേഷന്‍ സമയത്ത് നാട്ടില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ എപ്പോഴും അനുവദിക്കുന്ന റിസര്‍വേഷന്‍ എടുത്തു കളഞ്ഞു..പകരം വെക്കേഷന്‍ സമയങ്ങളിലുള്ള പുതിയ പ്രോഗ്രാമുകളും ഇന്നുലഭ്യമല്ല...
“ ആസൂത്രിതമില്ലായ്മയുടെ സൂത്രവാക്യം “

No comments: