കാണാതായ ഉരുവിലെ ജീവനക്കാരെ കണ്ടെത്തി

ബേപ്പൂര്‍: തുറമുഖത്തുനിന്ന് മിനിക്കോയ് ദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ടശേഷം കാണാതായ എം.എസ്.വി. ബീത്തല്‍ ജീവ എന്ന ഉരുവിലെ ആറ് ജീവനക്കാരെയും മംഗലാപുരത്ത് നിന്ന്‌പോയ രാജദൂത് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷിച്ചു. തൂത്തുക്കുടി സ്വദേശികളായ വര്‍ഗീസ് (65), തോമയ് (46), ആന്‍േറാ ബോയ് (49), ജയസുരാജ് (49), വാഷിങ്ടണ്‍ (32), റാസപ്പന്‍ (44) എന്നിവരാണ് ഉരുവിലുണ്ടായിരുന്നത്. ഉരുവിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കാനുള്ള കോസ്റ്റ് ഗാര്‍ഡിന്റെ ശ്രമം വിഫലമായി. ഒടുവില്‍ മിനിക്കോയില്‍ നിന്നെത്തിയ എം.വി. കില്‍ട്ടാന്‍ എന്ന ടഗ് ഉരുവിനെ കെട്ടിവലിച്ച് രാത്രി മിനിക്കോയിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ ഇവര്‍ മിനിക്കോയിലെത്തുമെന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് കെ. യൂസഫലി അറിയിച്ചു.

No comments: