23-ന്നാമത് സ്കൂള്‍ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു.

20/10/2013

23
( കടപ്പാട് :- www.lg13kadmat.blo gspot.in)

കടമത്ത് :-23-) മത് ലക്ഷദ്വീപ് സ്കൂള്‍ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു. കടമത്ത് ദ്വീപിലെ സ്ക്കൂള്‍ ഗ്രൌണ്ടില്‍ വൈകുന്നേരം നടന്ന 23-ന്നാമത് ലക്ഷദ്വീപ് സ്ക്കൂള്‍ കായിക മാമാങ്കത്തിന്‍റെ ഉല്‍ഘാടനകര്‍മം ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ ശ്രീ.ജെ.അശോക് കുമാര്‍IAS നിര്‍വഹിച്ചു.ചടങ്ങിലേക്ക് അതിഥികളെ സ്വീകരിക്കാനായി സ്കൂള്‍ വിദ്യാത്ഥികളുടെ വര്‍ണശബളമായ നൃത്തങ്ങളും വിവിധ പരിപാടികളും ഉണ്ടായിരുന്നു. ദ്വീപിലെ ഏറ്റവും വലിയ കായികമാമാങ്കമായ LSG യില്‍ പങ്കെടുക്കാനായി വിവിധ ദ്വീപുകളില്‍ നിന്നും ധാരാളം കായികതാരങ്ങളും ഈ പരിപാടികള്‍ വീക്ഷിക്കാനായി കായികപ്രേമികളും കടമത്ത് ദ്വീപില്‍ എത്തിചേര്‍ന്നു.വിദ്യാഭ്യസ ഡയരക്ടര്‍ ശ്രീ.എ.ഹംസ സ്വാഗത പ്രസംഗവും ശേഷം വിശിഷ്ട അതിഥി ജില്ലാ കലക്ടര്‍ ഉത്ഘാടന പ്രസംഗവും നിര്‍വഹിച്ചു. തുടര്‍ന്ന് രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകര്‍ ആശംസകള്‍ അറിയിക്കുകയും ശ്രീ.മോഹന്‍ മാസ്റ്റര്‍( ചെയര്മാന്‍ ഓര്ഗനൈസിങ്ങ് കമ്മിറ്റി) നന്ദിരേഖപെടുത്തുകയും ചെയ്തു.20-)¤ തിയതി മുതല്‍ 31 വരെ ഈ കായികമാമാങ്കം നീണ്ടുനില്‍ക്കും.

No comments: