പ്രധാനമന്ത്രിക്ക്‌ ഹൃദ്യമായ യാത്രയയപ്പ്‌

കൊച്ചി: ത്രിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും സംഘവും ദല്‍ഹിക്ക്‌ യാത്രയായി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ അദ്ദേഹത്തിന്‌ ഹൃദ്യമായ യാത്രയയപ്പാണ്‌ നല്‍കിയത്‌. കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. ഗവര്‍ണര്‍ നിഖില്‍കുമാര്‍, കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസ്‌, കെ.പി. ധനപാലന്‍ എം.പി., ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്‌കുമാര്‍, വൈസ്‌ അഡ്‌മിറല്‍ സതീഷ്‌ സോണി, ഡി.ജി.പി. കെ.എസ്‌. ബാലസുബ്രഹ്‌മണ്യം, ജി.എ.ഡി. സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കലക്‌ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌, സിറ്റി പൊലീസ്‌ ചീഫ്‌ കെ.ജി.ജയിംസ്‌, ഇന്ത്യന്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ് ആന്റ്‌ ഇന്‍ഡസ്‌ട്രി പ്രസിഡന്റ്‌ എ.എ.അബ്‌ദുള്‍ അസീസ്‌, വി.വി. അഗസ്‌റ്റിന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ ടാര്‍മാര്‍ക്കില്‍ യാത്രമംഗളം നേര്‍ന്നു. നിശ്‌ചയിച്ചതിലും 10 മിനിട്ട്‌ നേരത്തെയാണ്‌ സംഘം ദല്‍ഹിക്ക്‌ യാത്രയായത്‌. എറണാകുളം സെന്റ്‌ തെരേസാസിലെ പരിപാടിക്കുശേഷം 5.10ന്‌ വിമാനത്താവളത്തില്‍ എത്താനാണ്‌ നിശ്‌ചയിച്ചതെങ്കിലും 4.50നു എത്തിയ പ്രധാനമന്ത്രിയും സംഘവും 5.05ന്‌ യാത്രയായി. ഗവര്‍ണറുടെ സെക്രട്ടറി എ. അജിത്‌കുമാര്‍, സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവരും യാത്രയയപ്പിനെത്തിയിരുന്നു

No comments: