കൊപ്ര പ്രതിസന്ധിയില്‍
                                                   ഫക്രുദ്ദീന്‍ കില്‍ത്താന്‍
        
                ലക്ഷദ്വീപിലെ  ജനങ്ങളുടെ ഏക വരുമാന മാര്‍ഗവും പ്രതീക്ഷയുമാണ് തെങ്ങ് കൃഷി.
വര്‍ഷത്തില്‍ ഒരു തവണ മാത്രമേ കൊപ്ര സീസണ്‍ ദ്വീപുകാര്‍ക്കുള്ളൂ. ആ സീസണ്‍ വരുന്നതും കാത്ത് ദ്വീപുകാര്‍ ഇരിക്കലാണ്. പണ്ട് കൊപ്ര കൊത്തി മംഗലാപുരത്ത് കൊണ്ടുപോയി വില്‍ക്കലായിരുന്നു പതിവ്‌ . ഈ കിട്ടുന്ന പൈസ കൊണ്ട് അടുത്ത സീസണ്‍ വരെ കഴിച്ചുകൂട്ടുന്നു..
സര്‍വീസ് സൊസൈറ്റി വഴി Govt. ദ്വീപുകാരുടെ കൊപ്ര കൂടിയ പൈസക്ക്‌ വാങ്ങിക്കുകയാണ് ഈ അടുത്ത വര്‍ഷങ്ങളില്‍ , പക്ഷേ ഈ വര്‍ഷം കൊപ്ര കൊത്തി ഉണക്കി കാത്തിരിക്കുന്ന ദ്വീപുകാര്‍ ആശങ്കയിലാണ്.. കാരണം ദ്വീപുകാരുടെ കൊപ്ര എടുക്കുന്ന തമിഴ്നാട്ടിലെ നാഫെഡ് എന്ന കമ്പനി ഇതുവരെ എടുത്തിട്ടില്ല.. ദ്വീപിലെ നേതാക്കളും അധികാരികളും ഇതിനൊരു പരിഹാരം കണ്ടിട്ടുമില്ല. നിരാശയും പ്രതീക്ഷയുമായി ജനങ്ങള്‍ കാത്തിരിക്കുന്നു...

No comments: