-----------------------------------------------------------------------


അറബിക്കടലില്‍  കാണാതായ ഉരു കണ്ടെത്തി...mGL: മംഗലാപുരത്തില്‍നിന്നും ദ്വീപിലേക്ക്‌പുറപ്പെട്ട് അറബിക്കടലില്‍കാണാതായ ഉരു കണ്ടെത്തി.. ആലപ്പുഴ സ്വദേശി സലിമിന്‍റെ ഉടമസ്ഥതയിലുള്ള MSV.FAYIS HUSSAIN എന്ന ഉരുവാണ് 9 ജീവനക്കാരുമായി അറബിക്കടലില്‍കാണാതായത്‌. മംഗലാപുരത്തില്‍നിന്നും കില്‍ത്താന്‍ദ്വീപിലേക്ക്‌പുറപ്പെട്ട ഉരുവിനെ മാര്‍ച്ച്‌5 മുതല്‍കാണാതായിരുന്നു.. ഉരുവിന്‍റെ എഞ്ചിന്‍കേടായി കുടുങ്ങുകയായിരുന്നു.. കോസ്റ്റ്‌ഗാര്‍ഡ്‌തിരച്ചില്‍നടത്തിയിട്ടും ഉരുവിനെ കണ്ടെത്താന്‍കഴിഞ്ഞിരുന്നില്ല., മംഗലാപുരത്തില്‍നിന്നും അന്തമാനിലേക് പോവുകയായിരുന്ന  ഉരുവില്‍ഉണ്ടായിരുന്നവരാണ് കണ്ടെത്തിയത്‌.,തുടര്‍ന്ന്‍ഉരുവിനെ ബേയ്പൂര്‍തുറമുഖത്തെത്തിച്ചു.. ഇവരുടെ ആരോഗ്യ നില ത്രിപ്തികരമെന്നു ഞങ്ങളുടെ ബേയ്പൂര്‍റിപ്പോര്‍ട്ടര്‍പറഞ്ഞു...

No comments: