അപരിചിത പ്രാവും ബോട്ടും കസ്റ്റഡിയില്‍.,


കവരത്തി : അപരിചിതമായ ബോട്ടും ദൂതനായി രഹസ്യം ചോര്‍ത്താന്‍ വന്നതായി സംശയിക്കപ്പെടുന്ന പ്രാവിനെയും കവരത്തിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.. പോലീസിന്‍റെ പരിശോധനയിലാണ് ആരോരുമില്ലാത്ത ബോട്ട് കണ്ടെത്തിയത്‌., ബോട്ടില്‍ എഴുതിയിരിക്കുന്ന ഭാഷ ഏതെന്നു കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല..
കവരത്തിയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ വന്ന് ഇരുന്ന പ്രാവ്‌ മറ്റു പ്രാവുകളില്‍ നിന്ന് വത്യസ്തമായി പറന്നുപോകാത്ത സംശയാസ്പദമായ സമീപനം കണ്ട്‌ പ്രാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.. പ്രാവിന്‍റെ ചിറകില്‍ ചില അടയാളങ്ങളും കണ്ടെത്തി.. ദൂരെ ഒരു കടല്‍ വാഹനം കണ്ടതായി ബോട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി...

No comments: