യാത്രക്ക്‌ ഒരു പുതിയ നിയമം.
                          മുഹമ്മദ്‌ ഷാഫി കില്‍ത്താന്‍

കൊച്ചി : കപ്പല്‍ ടിക്കറ്റിനു പുതിയ നിയമം നിലവില്‍ വന്നു. ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാതെ യാത്രക്കാര്‍ക്ക്‌ ടിക്കറ്റ്‌ ലഭിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനത്തിന്‍റെയും  മറ്റുള്ളവര്‍ക്ക്‌ ഇലക്ഷന്‍ കാര്‍ഡും നിര്‍ബന്ധമാക്കി.,
ഈ അവസരത്തില്‍ ദ്വീപുകളിലെ  സ്ക്കൂളുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപയോഗത്തിലില്ലാത്തതും  ദ്വീപുകളില്‍ നിന്ന്  കൊടുക്കുന്ന മറ്റു തിരിച്ചറിയല്‍  കാര്‍ഡുകള്‍ എല്ലാവരിലും എത്താത്തതും  ഈ നിയമ ത്തിന്‍റെ പ്രാധാന്യം കുറക്കുന്നു.
ദ്വീപുകാര്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് യാത്ര. പണ്ടുണ്ടായിരുന്ന 10% എമര്‍ജന്‍സി  റിസര്‍വഷന്‍ ടിക്കറ്റുകള്‍ എടുത്തു മാറ്റി.. ടിക്കറ്റ്‌ എടുത്തവര്‍  സമയത്ത്‌ യാത്ര ചെയ്യാത്തത്‌ കാരണം  ടിക്കറ്റ്‌ പിന്‍വലിക്കാത്തത് കൊണ്ട്  കാലിയായ കപ്പലാണ് ദ്വീപുകളില്‍  സര്‍വീസ് നടത്തുന്നത്. ഇത്തരം യാത്രക്കാരില്‍ നിന്നും നികുതി ചുമത്തുന്ന നിയമം നിലവിലില്ല. അടിയന്തരാവശ്യങ്ങള്‍ക്കും , വിദ്യാര്‍ഥികള്‍ക്കും , മുതിര്‍ന്ന പൗരന്‍മാര്‍ക്കും  റിസര്‍വേഷന്‍  കൊടുത്തുകൊണ്ടുള്ള പുതിയ നിയമം പുനസ്ഥാപിക്കേണ്ടതുണ്ട്...

No comments: