“കായിക മാമാങ്കത്തിന് തുടക്കമായി..”ആന്ത്രോത്ത് : കാരക്കാട് യംഗ് ചലഞ്ചേര്‍സ് ക്ലബിന്‍റെ 11th A.P.HAMZAKOYA മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനു ആന്ത്രോത്ത് GHS Groundല്‍ ഇന്ന് തുടക്കമായി.. ഉദ്ഘാടനം ആന്ത്രോത്ത് VDP ചെയര്‍പേഴ്സണ്‍ ശ്രീമതി.സുഹറാബി നിര്‍വഹിച്ചു. ചടങ്ങില്‍ ആന്ത്രോത്ത് SDO , DPമെമ്പര്‍ കെ.കെ.മുത്തുകോയ , മറ്റു രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും കൂടാതെ ദ്വീപിലെ കായിക പ്രേമികളും പങ്കെടുത്തു..
ആന്ത്രോത്തിലെ ടീമുകളെ കൂടാതെ വിവിധ നാടുകളിലെ ടീമുകളും പങ്കെടുക്കുന്നുണ്ട്., ഇന്നത്തെ  ഉദ്ഘാടന മത്സരത്തില്‍ GRIP CLUB(ആന്ത്രോത്ത്) ടീമും SUPER SOCCER(അഗത്തി) ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.,
മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.  ഉദ്ഘാടനത്തോട് അനുബന്തിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി... 

No comments: