ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക്‌ ചിരട്ട ഇറക്കുമതി...ബേപ്പൂര്‍ : കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിലേക്ക്‌ ലക്ഷദ്വീപില്‍ നിന്ന് ചിരട്ട ഇറക്കുമതി. ടണ്‍കണക്കിനു ചിരട്ടയാണ് ദ്വീപില്‍ നിന്ന് ബേപ്പൂര്‍ തുറമുഖം വഴി ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 100 ടണ്‍ ചിരട്ട ഉരുക്കളില്‍ ബേപ്പൂരില്‍ എത്തി. കഴിഞ്ഞ ദിവസം ചിരട്ടയുമായി മൂന്ന് ഉരുക്കള്‍ കൂടി തുറമുഖത്ത്‌ എത്തി.
വ്യവസായിക-ഹോട്ടല്‍ ആവശ്യങ്ങള്‍ക്കായാണ് വ്യാപക തോതില്‍ ചിരട്ട എത്തിക്കുന്നത്. ലക്ഷദ്വീപ്‌ നിവാസികള്‍ പാചകത്തിനു നേരത്തെ ചിരട്ടയായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഗ്യാസ് ഉപയോഗം വ്യാപിച്ചതോടെ ചിരട്ടക്ക് ആവശ്യക്കാരില്ലാതായി.
ഇതിനാല്‍ ദ്വീപില്‍ തുച്ഛമായ വിലയ്ക്ക് ചിരട്ട ലഭ്യമാണത്രേ. ഇതുമുതലെടുത്താണ് ഏജന്‍റ് മാര്‍ ഇവ ഇറക്കുമതി ചെയ്യുന്നത്...

1 comment: