സ്‌പെയിനിന് കിരീടം(4-0), ചരിത്രനേട്ടം


കീവ്(യുക്രൈന്‍) :): യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിലാദ്യമായി കിരീടം നിലനിര്‍ത്തുന്ന ടീമെന്ന ഖ്യാതി സ്‌പെയിനിന് സ്വന്തം. കീവ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇറ്റലിയെ എതിരില്ലാത്ത നാലു ഗോളിന് (4-0)തോല്പിച്ചാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്. ഇതോടെ തുടരെ മൂന്ന് പ്രമുഖ അന്താരാഷ്ട്ര ഫുട്‌ബോള്‍ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും സ്‌പെയിനിന് സ്വന്തമായി. ഒന്നാം പകുതിയില്‍ ഡേവിഡ് സില്‍വ(14-ാം മിനിറ്റ്), ജോര്‍ഡി ആല്‍ബ (41) രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ്(84), യുവാന്‍ മാട്ട(88) എന്നിവരാണ് ചാമ്പ്യന്മാരുടെ ഗോളുകള്‍ നേടിയത്.

2008-ല്‍ യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2010 ലോകകപ്പിലും ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം അപ്രതീക്ഷിത പ്രകടനം പുറത്തെടുത്ത ഇറ്റലിക്ക് ഫൈനലില്‍ സ്‌പെയിനിനെ അട്ടിമറിക്കുമെന്നാണ് കരുതപ്പെട്ടത്. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് സി യിലായിരുന്നു സ്‌പെയിനും ഇറ്റലിയും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ ഇറ്റലി സമനിലയില്‍(1-1) പിടിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ എല്ലാ കണക്കുകൂട്ടലും കാറ്റില്‍ പറത്തിയ സ്‌പെയിന്‍ ഏകപക്ഷീയ പോരാട്ടത്തിലൂടെ ഇറ്റലിയെ തുരത്തി...

No comments: