ഈ വര്ഷത്തെ ഹജ്ജ് കര്മ്മങ്ങള്ക്ക് പരിസമാപ്തിയായി.

17/10/2013

മക്ക : ഈ വര്ഷത്തെ ഹജ്ജ് കര്മ്മങ്ങള്ക്ക് പരിസമാപ്തിയായി. ഹജ്ജിന്‍റെ എല്ലാ കര്മ്മങ്ങളും പൂര്ത്തിയായതായി മക്കാ അമീര്‍ ഖാലിദ് അല്‍ ഫൈജസല്‍ രാജകുമാരന് പ്രഖ്യാപിച്ചു. ദൈവ സമക്ഷത്തില്‍ നിന്നും ലഭിച്ച പുതിയ മനസുമായി തീര്ധാടകര്‍ പുണ്യ ഭൂമിയില്‍ നിന്ന് മടങ്ങി. മൂന്നാം ദിവസത്തെ കല്ലേറ് കര്മ്മം പൂര്ത്തിയാക്കിയാണ് ഭൂരിഭാഗം തീര്ദ്ധാടകരും മിനയില്‍ നിന്ന് മടങ്ങിയത്. മക്ക, അറഫ മുസ്ദലിഫ മിന എന്നീ മശാഇറുകളിലെ കര്മ്മങ്ങളില്‍ നിന്നു ലഭിച്ച പുതു ചൈതന്യവുമായി ഹാജിമാര്‍ മക്ക അബയില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി.

കൊറോണ വൈറസ് ഭീതി ഉണ്ടായിരുന്നെങ്കിലും ഹാജിമാര്ക്കാര്ക്കും വൈറസ് ബാധ ഏറ്റതായി റിപ്പോര്ട്ടുകള് ഇല്ലെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. കല്ലേറ് കര്മ്മം കഴിഞ്ഞു മടങ്ങുന്ന തീര്ദ്ധാടകര്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.ജംറകളിലും ജംറഭാഗത്തിലേക്കുള്ള വഴികളിലും മുന്‍വര്‍ങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തിരക്ക് അനുഭവപെടുന്നില്ലാ.ജംറ പുതിയ പാലത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനെ തുടര്ന്ന് തിക്കും തിരക്കും അനുഭവപ്പെടാതെ ഹാജിമാര്ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു.മിനയിലും അറഫയിലും മുസ്ദലിഫയിലും ഇതുവരെ അനുഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലാ.ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്താടകര്‍ സമാന്താനപരമായി ഹജ്ജ് കര്‍മങ്ങള് നിര്‍വഹിച്ചതായി ഹജ്ജ് വിഷന്‍ അറിയിച്ചു.

No comments: