ആത്മസമര്‍പ്പണത്തിന്‍റെ ഒരു ബലിപെരുന്നാള് കൂടി...

16/10/2013

eid mubarak 2011 wallpaper greetings card
കവരത്തി : ആത്മസമര്‍പ്പണത്തിന്‍റെയും ത്യാഗസമര്‍പ്പണ മനോഭാവവും അനുസ്മരിച്ച് തക്ബീര്‍ധ്വനികള്‍ വാനിലുയര്‍ത്തി എല്ലാ ദ്വീപുകളിലും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിച്ചു.എല്ലാ ദ്വീപുകളിലും അവിടത്തെ മഹല്ലു ഖാസിമാരുടെ നേതൃത്വത്തില്‍ രാവിലെ 8 മണിയോടെ ബലിപെരുന്നാള്‍ നമസ്ക്കാരം നിര്‍വഹിക്കുകയും തുടര്‍ന്ന് മകന്‍ ഇസ്മാഈലിനെ ദൈവകല്‍പന പ്രകാരം ബലിനല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകള്‍  പെരുന്നാള്‍ പ്രഭാഷണങ്ങളില്‍  ഖത്തീബുമാര്‍ അനുസ്മരിച്ചു. പരസ്പര സ്‌നേഹവും സൗഹാര്‍ദവും കൈമുതലാക്കി ദൈവമാര്‍ഗത്തില്‍ സഞ്ചരിച്ച് ജീവിതം ധന്യമാക്കാന്‍ ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു.

പെരുന്നാള്‍ നമസ്ക്കാരത്തിന് ശേഷം വിവിധ ദ്വീപുകളിലും ദിക്കിര്‍ ആരംഭിച്ചു. വിശ്വാസികള്‍ ദിക്കിരിന്‍റെ ലഹരില്‍ ബൈത്തിനനുസരിച്ച് ചുവട് വെച്ചു.

പുതുവസ്ത്രങ്ങള്‍ അണിഞ്ഞും മൃഗങ്ങളെ ബലിനല്‍കിയും ആഘോഷത്തിന് പൊലിമ പകര്‍ന്നു. പരസ്പരം ആശംസകള്‍ കൈമാറിയും ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തിയും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികള്‍ പെരുന്നാളിന്‍റെ പുണ്യം ഉള്‍ക്കൊണ്ടത്.

No comments: