ഇന്‍റര്‍ ജേബി കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു.

ആന്ത്രോത്ത് :- ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍ ജേബി സ്കൂള്‍ കായികമാമാങ്കത്തിന് തുടക്കം കുറിച്ചു. ആന്ത്രോത്ത് ദ്വീപിലെ 8 സ്ക്കൂളുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ സ്ഥലത്തെ M.G.S.S.S ഗ്രൌണ്ടില്‍ അണിനിരക്കുകയും തുടര്‍ന്ന് വര്‍ണ ശബളമായ മാര്‍ച്ച് പാസോടെ ഈ മാമാങ്കത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് സ്ക്കൂള്‍ പ്രാര്‍ത്ഥനാ ടീമിന്‍റെ ഇശലാര്‍ന്ന പ്രര്‍ത്ഥനയും, സ്ഥലത്തെ M.G.S.S.S പ്രിന്‍സിപ്പിള്‍ ശ്രി.രാജപ്പന്‍ നായര്‍ സ്വാഗതപ്രസംഗവും നിര്‍വഹിച്ചു. M.G.S.S.S SMC ചെയര്‍മാന്‍ ശ്രി.M.C മുത്ത്കോയാ ആശംസാ പ്രസംഗവും, വിശിഷ്ടാധിതി സ്ഥലത്തെ പഞ്ചായത്ത് ചെയര്‍പേയ്സണ്‍ ശ്രി.P.P മുഹമ്മദ് അല്‍ത്താഫ് ഉദ്ഘാടന കര്‍മവും നിര്‍വഹിച്ചു. അദ്ദേഹം തന്‍റെ വാക്കുകളില്‍ കൂട്ടിചേര്‍ത്തു "എന്‍റെ അറിവില്‍ ആന്ത്രോത്ത് ദ്വീപില്‍ ഇന്നവരെ ഇത്രയും മനോഹരവും ആഹ്ലാദകരവുമായ ഒരു ഇന്‍റര്‍ ജേബി നടന്നിട്ടുണ്ടാവില്ലാ".ശേഷം K.K.മുത്ത്കോയാ സാറിന്‍റെ നന്ദിപ്രസംഗതോടെ ഉദ്ഘാടനകര്‍മങ്ങള്‍ക്ക് വിരാമം കുറിച്ചു.

No comments: