വീണ്ടും മദ്യം പിടിച്ചു., ഇത്തവണ കില്‍ത്തനില്‍,
 പ്രതി IRB കോണ്‍സ്റ്റബിള്‍


 കില്‍ത്താന്‍ :-   എം.വി മിനിക്കോയി കപ്പലില്‍ നിന്ന് ഇറക്കിയ 5 കുപ്പി മദ്യം പിടിച്ചു.ആന്ത്രാപ്രദേശ് സ്വദേശിയായ IR ബെറ്റാലിയന്‍ കോണ്‍സ്റബിളാണ് പ്രതി. മംഗലാപുരത്തില്‍ നിന്നാണ് കപ്പല്‍ എത്തിയത്. 2 ദിവസം മുമ്പ്‌ കടമത്തിലേക്  കയറ്റാന്‍ ശ്രമിച്ച മദ്യം കൊച്ചിയില്‍ വെച്ച് പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ദ്വീപുകളില്‍ കൂടി വരികയാണ്.. നിയപാലകര്‍ ഇത്തരം കൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശക്തമായി തടയണമെന്ന് ദ്വീപിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു... 100% മുസ്ലിംകള്‍ താമസിക്കുന്ന നമ്മുടെ നാട് മദ്യ നിരോധിത മേഘലയായിട്ടും മദ്യം സുലഭമായി കിട്ടുന്നു.. ഇതിനുത്തരവാദി ആര്??  
മദ്യത്തിനും മയക്കുമരുന്നിനും എതിരായി യുവ ജനങ്ങളും വിധ്യാര്‍തികളും രംഗത്ത് വരണം. മദ്യത്തിനെതിരെ നമ്മുടെ പോരാട്ടം ശക്തമാക്കുക..

No comments: