ഗംഭീരം അതിഗംഭീരം...
           റിപ്പോര്‍ട്ട് : മറീനാ ബോയ്സ്
മിനിക്കോയി : ലക്ഷദ്വീപ്‌ ഇന്‍റര്‍ ഐലന്‍റ് പ്രൈസ്‌ മണി ഫുട്ബോള്‍ , വോളീബോള്‍  ടൂര്‍ണമെന്‍റ് മിനിക്കോയിയില്‍ ആവേശകരമായി മുന്നേറുന്നു..
9 ദ്വീപുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇവയെ 2 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
                 
                   ഫുട്ബോള്‍
  പൂള്‍ A                              പൂള്‍ B
കില്‍ത്താന്‍                     മിനിക്കോയി
കടമത്ത്                          കവരത്തി
ആന്ത്രോത്ത്                    അമിനി
കല്‍പേനി                       ചെത്ത്ലത്ത്
അഗത്തി
             
               വോളീബോള്‍
 പൂള്‍ A                             പൂള്‍ B
കവരത്തി                        കടമത്ത്
കില്‍ത്താന്‍                     കല്‍പേനി
ചെത്ത്ലത്ത്                       ആന്ത്രോത്ത്
മിനിക്കോയി                  അഗത്തി
                                        അമിനി

ഇന്നു നടന്ന ഫുട്ബോള്‍ മത്സരത്തില്‍ കാണികളെ അതിശയിപ്പിക്കുന്ന കളിയുമായി കില്‍ത്താന്‍ ദ്വീപ്‌., കടമത്തിനെതിരെ  7-1 എന്ന സ്കോറിനു വിജയം സ്വന്തമാക്കി., കില്‍ത്താന്‍ ദ്വീപിനു വേണ്ടി ജാഫര്‍ ഷരീഫ്-(2),അഹമദ് ഖുറൈഷി-(2),റഷീദ്‌ കോയ-(2),ബഷീര്‍-(1), എന്നിവര്‍ ഗോളുകള്‍ നേടി. കടമത്തിന്റെ ആശ്വാസ ഗോള്‍ അബൂ ഹുദൈഫയുടെ വകയായിരുന്നു.,ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ആന്ത്രോത്ത് 3-0 നു കല്‍പേനിയെ തോല്‍പ്പിച്ചു.,

ഇന്നത്തെ വോളീബോള്‍ മത്സരത്തിന്‍റെ വിജയികള്‍..,
KVT vs CHT –  KVT Win
AMN vs AGT – AMN Win
KLP vs KDT –  KLP Win

No comments: