ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനം ഒരിക്കല്‍ മാത്രം
Posted on: 16 Apr 2012
ന്യൂഡല്‍ഹി: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് തിരഞ്ഞെടുക്കുന്നത് ജീവിതത്തില്‍ ഒരുതവണ മാത്രമായി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഇക്കൊല്ലത്തെ ഹജ്ജ് നയം വ്യക്തമാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇതറിയിച്ചത്.
നിലവില്‍ അഞ്ചു കൊല്ലത്തിലൊരിക്കലാണ് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് തിരഞ്ഞെടുക്കുന്നത്. ഇത് ജീവിതത്തിലൊരിക്കല്‍ മാത്രമായി നിജപ്പെടുത്തുന്നതിലൂടെ, കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ഒരു ഹാജിക്ക് ഒരു തവണ മാത്രമേ ലഭിക്കൂവെന്ന് ഉറപ്പാക്കാം. ഒരിക്കലും ഹജ്ജ് ചെയ്യാത്തവര്‍ക്ക് പൊതുവിഭാഗത്തില്‍ മുന്‍ഗണന നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് വിദേശമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി (ഹജ്) നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ഇക്കൊല്ലത്തെ ഹജ്ജ് ക്വാട്ടയില്‍ നിന്ന് 800 സീറ്റ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസിലാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2012-ലേക്കുള്ള പുതിയ ഹജ്ജ് നയം രൂപവത്കരിക്കാനും കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിസംഘം സൗദി അറേബ്യയിലേക്ക് പോകുന്നത് മോശമായ മതാചാരമാണെന്നും നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഹജ്ജിന് പ്രത്യേക പ്രതിനിധിസംഘത്തെ അയയ്ക്കുന്നതിനെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ന്യായീകരിച്ചിട്ടുണ്ട്. എന്നാല്‍, പ്രത്യേക പ്രതിനിധി സംഘത്തിലേക്കും ജീവിതത്തിലൊരിക്കല്‍ മാത്രമേ ഒരാളെ നാമനിര്‍ദേശം ചെയ്യൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നയിക്കുന്ന വ്യക്തിയടക്കം പത്തു പേര് മാത്രമേ സംഘത്തില്‍ ഉണ്ടാകൂ- സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തേ 30 വരെ അംഗങ്ങളുണ്ടായിരുന്നു. പ്രതിനിധി സംഘത്തിലെ അംഗത്തിന് ഭാര്യയെയോ ഭര്‍ത്താവിനെയോ സുഹൃത്തിനെയോ സ്വന്തം ചെലവില്‍ കൊണ്ടുപോകാം. ഹാജിമാരെ സന്ദര്‍ശിച്ച് അവരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്കൊണ്ടുവരികയാണ് പ്രതിനിധിസംഘത്തിന്റെ ഉദ്ദേശ്യം- സര്‍ക്കാര്‍ പറഞ്ഞു.
2012-ല്‍ ഹജ്ജിനു വേണ്ടിവരുന്ന സബ്സിഡി എത്രയെന്ന് ഹജ്ജ് കഴിയുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നവര്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്.
2011-ല്‍ ഹജ്ജിന് 16,000 രൂപയാണ് ഓരോ ഹാജിയില്‍ നിന്നും വിമാനനിരക്കായി വാങ്ങിയത്. യാത്രയ്ക്ക് ബാക്കി വേണ്ടിവരുന്ന 38, 800 രൂപ സബ്സിഡിയായി നല്കി. 685 കോടി രൂപയാണ് കഴിഞ്ഞ കൊല്ലം സബ്സിഡിയായി നല്‍കിയത്. 1994-ല്‍ 5000 രൂപയായിരുന്ന സബ്സിഡി ഓരോ കൊല്ലവും കൂടുന്നു. അത് ലഭിക്കുന്നവരുടെ എണ്ണവും കൂടുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിശ്ചിത ശതമാനം ക്വാട്ട അവകാശപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. യോഗ്യതയുള്ളവരെ മാത്രമേ രജിസ്റ്റര്‍ ചെയ്യൂ. കഴിഞ്ഞ കൊല്ലം 132 പുതിയ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ ഓപ്പറേറ്റര്‍മാരെ എല്ലാകൊല്ലവും തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

No comments:
Post a Comment