ഉരു തകര്‍ന്നു., ജീവനക്കാരെല്ലാം സുരക്ഷിതര്‍..ചെത്ത്‌ലത്ത് : മംഗലാപുരത്തു നിന്നും ചെത്ത്‌ലത്തിലേക്ക്‌ ചരക്കുമായി പോയ ഉരു കില്‍ത്താന്‍ ദ്വീപില്‍ നിന്നും 27 മൈല്‍ അകലെ വെച്ച് തകര്‍ന്നു.. അമിത ഭാരമാണ് കാരണമെന്ന് കരുതുന്നു. ഈ ഉരു സൊസൈറ്റി വാടകയിലാണ് സര്‍വീസ്‌ നടത്തിയിരുന്നത്.. അപകട സ്ഥലത്തെത്തിയ കില്‍ത്താനിലേക്ക് പോവുകയായിരുന്ന മറ്റൊരു ഉരു അതിലെ ജോലിക്കാരെ രക്ഷപ്പെടുത്തി., ജോലിക്കാരെല്ലാം സുരക്ഷിതരാണെന്ന് ഞങ്ങളുടെ കില്‍ത്താന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു...

No comments: