കളിക്കളത്തില്‍ ഇന്ത്യന്‍തിളക്കം* അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലും നെഹ്രുകപ്പ് ഫുട്‌ബോളിലും കിരീടംചൂടിയ ഇന്ത്യയ്ക്ക് കളിക്കളത്തില്‍ അഭിമാനനേട്ടം. ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വിലെയില്‍ നടന്ന അണ്ടര്‍ -19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ ആറുവിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 2000, 2008 വര്‍ഷങ്ങളിലും ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് വിജയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നടന്ന ഫൈനലില്‍ കാമറൂണിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്ത്യ നെഹ്രുകപ്പ് സ്വന്തമാക്കിയത്. നെഹ്രുകപ്പില്‍ ഇന്ത്യയുടെ ഹാട്രിക്ക് കിരീടനേട്ടമാണിത്. ന്യൂസിലന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന ആദ്യടെസ്റ്റ് ഇന്നിങ്‌സിനും 115 റണ്‍സിനും വിജയിച്ച ഇന്ത്യ ബാംഗ്ലൂരില്‍ നടന്ന രണ്ടാം ടെസ്റ്റ് അഞ്ച് വിക്കറ്റിനുമാണ് വിജയിച്ചത്.

No comments: