ആന്ധ്രാബാങ്കില്‍ 470 ഓഫീസര്‍
Posted on: 05 Sep 2012

ആന്ധ്ര ബാങ്ക് പ്രൊബേഷനറി ഓഫീസര്‍/സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 470 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഐ.ബി.പി.എസ്. പരീക്ഷയില്‍ നിശ്ചിത സ്‌കോര്‍ നേടിയവരെയാണ് പരിഗണിക്കുക. യോഗ്യരായവരെ ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം വഴി തിരഞ്ഞെടുക്കും. ബിരുദം, ബിരുദാനന്തരബിരുദം, നിയമബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

അപേക്ഷാ ഫീസ്: ജനറല്‍/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 100 രൂപയും എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍/വികലാംഗര്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് 20 രൂപയുമാണ് ഫീസ്. www.andhrabank.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന പേമെന്റ് ചലാനുപയോഗിച്ച് കോര്‍ബാങ്കിങ് സംവിധാനം വഴി ആന്ധ്ര ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലോ National Electronic Funds Transfer സൗകര്യമുള്ള മറ്റേതെങ്കിലും ബാങ്ക് ശാഖകളിലോ ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.andhrabank.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ചലാന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അപേക്ഷാഫീസ് ബാങ്കിലടച്ചശേഷം അതേ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: സപ്തംബര്‍ 15.
വെബ്: www.andhrabank.in

No comments: