അധ്യാപകര്‍ നേരിന്റെ രാഷ്ട്രശില്‌പികള്‍ -പ്രധാനമന്ത്രി
Posted on: 06 Sep 2012


ന്യൂഡല്‍ഹി: കുട്ടികളുടെ വ്യക്തിത്വത്തെ വളര്‍ത്തുകയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന അധ്യാപകരാണ് യഥാര്‍ഥ രാഷ്ട്രശില്പികളെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്അധ്യാപകദിനസന്ദേശത്തില്‍ പറഞ്ഞു.

സമൂഹത്തിനൊന്നടങ്കം മാര്‍ഗദര്‍ശിയാകുന്നവരെയാണ് ഗുരുവെന്ന് വിളിക്കുന്നത്. അത്തരത്തിലുള്ള ഗുരുവായിരുന്നു ഡോ. എസ്. രാധാകൃഷ്ണനെന്നും അദ്ദേഹത്തിന്റെ സമര്‍പ്പണബോധവും ജ്ഞാനവും വരുംതലമുറകള്‍ക്ക് മുഴുവന്‍ പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

No comments: