എല്ലാ വിദ്യാര്‍ഥികള്‍ക്കും ടാബ്‌ലറ്റ്: പദ്ധതി അധികം വൈകില്ല
Posted on: 07 Sep 2012


ന്യൂഡല്‍ഹി:: രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ അടുത്ത ഏതാനും വര്‍ഷത്തിനകം ലഭ്യമാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ച 'ആകാശ്' ടാബ്‌ലറ്റ് വിതരണത്തിനെത്താത്തതിനെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രേമോഡി പരിഹസിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിലകുറഞ്ഞ ടാബ്‌ലറ്റുകള്‍ ഇന്ത്യ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ ആഗോളവിപണിയില്‍ തന്നെ ടാബ്‌ലറ്റുകളുടെ വിലയിടിഞ്ഞതാണ് പ്രശ്‌നമായത്. എന്നാല്‍ 'ആകാശ്'-2 ന്റെ വിതരണം ഗുജറാത്ത് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ ഉടന്‍ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

No comments: