കോസ്റ്റാറിക്കയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് സാന്‍ജോസ്: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഇതേത്തുടര്‍ന്ന് മധ്യ- ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുടെ ശാന്തസമുദ്ര തീരത്ത് സുനാമിമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ലൈബീരിയാ നഗരത്തിന് 80 കിലോമീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ സാന്‍ ജോസിലെ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

No comments: