അഗ്‌നി-മൂന്ന്' പരീക്ഷണം വിജയം
ബാലസോര്‍(ഒഡിഷ): ഇന്ത്യയുടെ 'അഗ്‌നി-മൂന്ന്' ആണവ മിസൈല്‍ വെള്ളിയാഴ്ച വിജയകരമായി പരീക്ഷിച്ചു. 3000 കിലോമീറ്ററാണ് ദൂരപരിധി.
ഒഡിഷയിലെ വീലര്‍ ദ്വീപിലുള്ള വിക്ഷേപണ കേന്ദ്രത്തില്‍നിന്നായിരുന്നു പരീക്ഷണം. 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള 'അഗ്‌നി-നാല്' ആണവമിസൈല്‍ ഇതേ കേന്ദ്രത്തില്‍നിന്ന് വിജയകരമായി പരീക്ഷിച്ചത് രണ്ടു ദിവസംമുമ്പാണ്.
ഒന്നര ടണ്‍ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ള 'അഗ്‌നി-മൂന്നി'ന്റെ അഞ്ചാമത്തെ പരീക്ഷണമാണിത്. 2006 ജൂലായ് ആറിനു നടന്ന ആദ്യ പരീക്ഷണം പരാജയമായിരുന്നു. പിന്നീടു നടന്ന പരീക്ഷണങ്ങളെല്ലാം വിജയിച്ചു.
പ്രതിരോധ ഗവേഷണ-വികസന സംഘടന(ഡി.ആര്‍.ഡി.ഒ.)യുടെ സഹകരണത്തോടെ കരസേനയുടെ
സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡാണ് വെള്ളിയാഴ്ചത്തെ പരീക്ഷണം നടത്തിയത്

No comments:
Post a Comment