കപ്പല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു
Posted on: 09 Sep 2012


കൊച്ചി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് കപ്പല്‍ ഓഫീസര്‍മാര്‍ നടത്തിയ സമരം ഒത്തുതീര്‍ന്നു. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഫലം കാണുകയായിരുന്നു.
മര്‍ച്ചന്റ് നേവി ഓഫീസേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സീഫെയേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( ബി.എം.എസ്. ) ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ശനിയാഴ്ച മുതല്‍ കപ്പല്‍ സര്‍വീസുകള്‍ ഐലന്റില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുമെന്ന് ജീവനക്കാര്‍ പറഞ്ഞു. മൂന്നാം തീയതി മുതല്‍ നടത്തിയ നിസ്സഹകരണ സമരത്തിനെ തുടര്‍ന്ന് ചരക്കു ഗതാഗതം സ്തംഭിച്ചിരുന്നു.
യൂണിയന്‍ പ്രതിനിധികളായ ക്യാപ്റ്റന്‍ ജോസ് ഗ്രേയ്‌നര്‍, ഗിരീഷ്, വേണു, ബിജു, രഘുരാജ്, അനില്‍കുമാര്‍ എന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എല്‍. ഡി. സി. എല്ലിന്റെ മാനേജിംഗ് ഡയറക്ടര്‍ സി. വി പാണ്ഡെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

No comments: