ഛാദ് പൂജ: 18 പേര്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു

Published on  19 Nov 2012
പാട്‌ന: ഗംഗാ നദിയില്‍ ഛാദ് പൂജയ്‌ക്കെത്തിയ ഭക്തര്‍ സഞ്ചരിച്ച പാലം തകര്‍ന്നതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ മരിച്ചു. പാട്‌നയിലെ അദാലത് ഗഞ്ജ് ഘട്ടിലാണ് അപകടമുണ്ടായത്. കൃഷി അഭിവൃദ്ധിക്കായി നടത്തുന്ന പൂജയാണ് ഛാദ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായാണ് ഈ പൂജയ്ക്കായി വിശ്വാസികള്‍ എത്തിയിരുന്നത്. സൂര്യനെ വണങ്ങുക എന്ന ചടങ്ങാണ് ഇതില്‍ പ്രധാനം.

പുഴയ്ക്ക് മുകളില്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലികപാലം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പാട്‌ന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് ലക്ഷത്തോളം പേര്‍ പാട്‌നയില്‍ മാത്രം പൂജകളില്‍ പങ്കെടുക്കാനായി എത്തിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.

No comments: