കപ്പലിന്റെ ബര്‍ത്തില്‍ നിന്ന് നാവികന് വീണു മരിച്ചു

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോവുകയായിരുന്ന കപ്പലിലെ നാവികന് ഉറക്കത്തില്‍ ബര്‍ത്തില്‍നിന്ന് താഴെ വീണുമരിച്ചു.എം.വി.ചെറിയം എന്ന കപ്പലിലെ സീമാന്‍ ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി മുഹമ്മദ് ഇസ്മായില്‍ (58) ആണ് മരിച്ചത്. തുടര്‍ന്ന് ദ്വീപിലേക്ക് പോകാതെ കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തേക്കുതന്നെ മടങ്ങിവന്നു.
വിമാന ഇന്ധനം, ഡീസല്‍, പലചരക്കുസാധനങ്ങള്‍ എന്നിവ കയറ്റി 17 ജീവനക്കാരുമായി കവരത്തി ദ്വീപിലേക്ക് പുറപ്പെട്ടതാണ് കപ്പല്‍. ഉറക്കത്തില്‍ താഴെവീണ ഇസ്മയിലിന്റെ തലയ്ക്കും ചുമലിനും കാലിനും പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 10.40-നായിരുന്നു അപകടം. മണിക്കൂറുകള്‍ ചികിത്സയൊന്നും ലഭിക്കാതെ കിടന്ന മുഹമ്മദ് ഇസ്മായില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബോധരഹിതനായി. വൈദ്യസഹായം അഭ്യര്ഥിച്ചുകൊണ്ട്കവറത്തിയിലെ കപ്പല്‍ നടത്തിപ്പുകാരായ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായും ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡുമായും ക്യാപ്റ്റന്‍ വയര്ലെസ്സില് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പുലര്‍ച്ചെ 2.10-ന് മുഹമ്മദ് ഇസ്മായില്‍ മരിച്ചതായാണ് കപ്പലിന്റെ ക്യാപ്റ്റന്‍ എം.വി. പോള്‍ സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് അധികൃതര്‍ക്കയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബേപ്പൂര്‍ തുറമുഖത്തുനിന്ന് 32 നോട്ടിക്കല്‍ നാഴിക അകലെ മാത്രം എത്തിയിരുന്ന ഈ കപ്പലില്‍ അത്യാസന്ന നിലയിലായ നാവികന് സമയത്തിന് വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നു.
ഖദീജയാണ് മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ. റഹിമ, റാബിയ, റുക്കിയ, കരീം, റമീഷ് എന്നിവര്‍ മക്കളാണ്. കരീം മറ്റൊരു കപ്പലില്‍ ജീവനക്കാരനാണ്. റമീഷ് മിനിക്കോയ് ദ്വീപില്‍ പത്താംക്ലാസ്സില്‍ പഠിക്കുന്നു

No comments:
Post a Comment