അനീതിക്കെതിരെ നീതിയുമായി ദ്വീപ്‌കലാസമിതി...കില്‍ത്താന്‍ : 16/12/2012 കര്‍മ നിരധരായ ഒരു യുവ സമൂഹത്തെ
വാര്‍ത്തെടുക്കാന്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്ന
 തലക്കെട്ടില്‍ ദ്വീപ്‌കലാസമിതി ഒരു ക്യാമ്പയിന്‍ സംഘടിപ്പിച്ചു...
16ആം തിയതി വൈകീട്ട് കില്‍ത്താന്‍ ബറകത്ത് ഭവനില്‍ വെച്ചായിരുന്നു
ക്യാമ്പയിന്‍.
             പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ദ്വീപ്‌കലാസമിതി
പ്രസിഡന്റ് യാസര്‍  സ്വാഗത പ്രസംഗം നിര്‍വഹിച്ചു. തുടര്‍ന്ന്‍ ശ്രീ.ചമയം
ഹജാഹുസ്സൈന്‍  വിഷയാവതരണം ചെയ്തു. പിന്നീട് ''റോഡ്‌ നിയമങ്ങള്‍''
എന്ന വിഷയത്തെപറ്റി ശ്രീ.ഹനീഫകോയ(KVK) വിശദമായി സംസാരിച്ചു.
സ്ഥലം S.I ശ്രീ. ബെന്നി ആശംസ പ്രസംഗം നിര്‍വഹിച്ചു.
ഇത്തരം പരിപാടികള്‍ ജനങ്ങള്‍ക് ഗുണം ചെയ്യുമെന്നും തുടര്‍ന്നും
ഇതുപോലുള്ള പരിപാടികള്‍ സംഗടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു...

No comments: